Responsive Ad Slot

Slider

ലഹരിയ്ക്കെതിരേ കടയ്ക്കല്‍ സ്കൂളില്‍ ഗ്രീന്‍ സിഗ്‌നല്‍ പദ്ധതി | Kadakkal News

കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ ഗ്രീന്‍ സിഗ്‌നല്‍ പദ്ധതി തുടങ്ങി. സ്കൂളിലെ എസ്‌.പി.സി.യുടെ നേതൃത്വത്തില്‍ എന്‍.സി.സി, ജെ.ആര്‍.സി, സ്കൗട്സ്‌ ആന്‍ഡ്‌ ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കടയ്ക്കല്‍ : ലഹരിവസ്തുക്കള്‍ ഉയര്‍ത്തുന്ന വിപത്തിനെതിരേ ജാഗ്രതപുലര്‍ത്തുന്നതിനായി കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ ഗ്രീന്‍ സിഗ്‌നല്‍ പദ്ധതി തുടങ്ങി. സ്കൂളിലെ എസ്‌.പി.സി.യുടെ നേതൃത്വത്തില്‍ എന്‍.സി.സി, ജെ.ആര്‍.സി, സ്കൗട്സ്‌ ആന്‍ഡ്‌ ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കടയ്ക്കല്‍ സി.ഐ. എം.രാജേഷ് പ്രഥമാധ്യാപിക ടി.ഗീതയ്ക്ക് ബാറ്റണ്‍ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളില്‍ വിവിധ കൗണ്‍സലിങ്‌, കാമ്ബെയിനുകള്‍ എന്നിവയിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഒരു റിലേ പ്രോഗ്രാമായാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

ലഹരിയുടെ ആഴങ്ങളിലേക്ക് വഴുതിവീണ് ജീവിതത്തിന്റെ റെഡ് സിഗ്‌നലില്‍ നില്‍ക്കുന്നവരെ ഘട്ടം ഘട്ടമായുള്ള പദ്ധതിയിലൂടെ പ്രതീക്ഷയുടെ യെല്ലോ സിഗ്‌നലിലേക്കും ജീവിത യഥാര്‍ഥ്യത്തിന്റെ ഗ്രീന്‍ സിഗ്‌നലിലേക്കും കൈപിടിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. പ്രദേശങ്ങളിലെ കച്ചവടകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും വിതരണവും ബോധവത്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കാനും ലക്ഷ്യമിടുന്നു. സ്കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിക്ക്‌ പൊതുസമൂഹത്തിന്റെ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.
disqus,
© all rights reserved
made with Kadakkalnews.com