Responsive Ad Slot

Slider

മരം മുറിക്കുന്നതിനെതിരെ വൃക്ഷത്തൈ നട്ട് എ.ഐ.വൈ.എഫ് കടയ്ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം | Kadakkal News

കൃഷി ഫാമില്‍ നിന്ന് അനധികൃതമായി മരം മുറിച്ച്‌ കടത്തുന്നതിനെതിരെ വൃക്ഷത്തെ നട്ട് എ.ഐ.വൈ.എഫ് കടയ്ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.

കടയ്ക്കല്‍: കോട്ടുക്കല്‍ ജില്ലാ കൃഷി ഫാമില്‍ നിന്ന് അനധികൃതമായി മരം മുറിച്ച്‌ കടത്തുന്നതിനെതിരെ വൃക്ഷത്തെ നട്ട് എ.ഐ.വൈ.എഫ് കടയ്ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. കോട്ടുക്കല്‍ കൃഷി ഫാമില്‍ പാഴ്മരങ്ങള്‍ മുറിച്ച്‌ മാറ്റുന്നതിന് കരാര്‍ ലഭിച്ചതിന്റെ മറവില്‍ വന്‍ മരങ്ങള്‍ മുറിച്ച്‌ കടത്തിയത് വിവാദമായിരുന്നു. ഫാം അധികൃതരുടെ ഒത്താശയോടെയാണ് കരാറുകാരന്‍ മരം മുറിച്ച്‌ കടത്തിയതെന്നാണ് ആക്ഷേപം. അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ലോക്കല്‍ കമ്മിറ്റിയും പരാതി നല്‍കിയിരുന്നു.

സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. ആദര്‍ശ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എസ്. നിധീഷ്, റോയി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

സുധിന്‍ കടയ്ക്കല്‍ , അശോക് ആര്‍. നായര്‍, സോണി, ആര്‍. സന്തോഷ്, വിജിത് കുമ്മിള്‍, അതുല്‍ എസ്. ദത്ത്, അഭിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
disqus,
© all rights reserved
made with Kadakkalnews.com