ക്രിക്കറ്റും ഫുട്‌ബോളും നമുക്ക് പരിചിതമാകുന്നതിന് മുൻപ് കാഴ്ചക്കാരുടെ ഞരമ്പിൽ തീപടർത്തിയ കളിയാവേശമാണ് വോളിബോൾ. രണ്ടാൾ ഉയരത്തിൽ നെറ്റിന് മുകളിലൂടെ ഉയർന്നുചാടി, സർവുകളും സ്മാഷുകളും ശരവേഗത്തിൽ തൊട്ടടുത്തുവിടുന്ന ഹൈഡ്രജൻ(Hydrogen) പ്ലേയേഴ്സിനെ ഇന്ത്യൻ വോളിയ്ക്ക് സംഭാവന നൽകിയതാണ് വിന്നോഴ്സ് കൊല്ലായിൽ.
എവിടയോ കണ്ട പേരറിയാത്ത ഒരു പന്തുകളിയെ കൊല്ലായിൽ എന്ന കൊച്ചുഗ്രാമത്തിലേയ്ക്ക് അന്നത്തെ യുവത്വം കൂട്ടികൊണ്ട് വരുകയായിരുന്നു.
1960-കളിൽ കൊല്ലായിൽ റോഡുവിളവീട്ടിൽ ദയാനന്ദൻ സർ , രവീന്ദ്രൻ സർ,സഖാവ് പുരുഷോത്തമൻ, തടിക്കാട്ടിൽ ബീരാൻ, തടിയൽ ഹമീദ് എന്ന ഷാഹുൽ ഹമീദ്,ഡ്രൈവർ ഇബ്രാഹിം കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് വോളിബോൾ കളി തുടങ്ങുന്നത്. 1972 ൽ കൊല്ലായിൽ വാസുപണിക്കരുടെ പീടികയുടെ ഒരു ചെറിയ മുറിയിൽ വോളി റിക്രിയേഷൻ ക്ളബിന്റെ(VRC) തുടക്കം .
പരുത്തിയിൽ SNHSS ലെ അദ്യാപകനായിരുന്ന ചാണപ്പറ സുകുമാരൻ സർ, മാധവദാസ് സർ എന്നിവർ ചേർന്ന് നെറ്റും ബോളും വാങ്ങിനൽകുകയും സ്കൂളിൽ കുട്ടികൾക്ക് പരിശീലനം തുടങ്ങിയതോടെ നാടാകെ കളിയാവേശത്തിലാവുകയായിരുന്നു. തുടക്കകാലങ്ങളിൽ തന്നെ ദേശിയോൽസവങ്ങളും സർക്കസും സൈക്കിൾ യജ്ഞവും മറ്റ് കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചുകൊണ്ട് വിന്നോഴ്സ് സജീവസാന്നിധ്യമായി.
1979 ലാണ് ചുള്ളിമാനൂർ, നെടുമങ്ങാട് എന്നിവിടങ്ങളിലെയും തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നുള്ള മികച്ച ടീമുകൾ പങ്കെടുത്ത വോളി ടൂർണമെന്റ് സംഘടിപ്പിച്ച തും വിജയികൾക്ക് ശ്രീ വേലായുധകുറുപ്പ് മെമ്മോറിയൽ ട്രോഫിയു സമ്മാനിച്ചതും. പിന്നീട് നിരവധി തവണ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന കേരളോത്സവത്തിൽ കളിച്ചിടുണ്ട് വിന്നോഴ്സ്.
1990 ആണ് വോളി റിക്രിയേഷൻ ക്ളബ് Volley Recreation club)എന്ന പേര് മാറ്റി വിന്നേഴ്സാവുന്നത്. ഇന്ത്യൻ വോളിയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റായിരുന്ന കപിൽ ദേവ് വിന്നോഴ്സിന്റെ സംഭാവനയാണ്.കൂടാതെ ഇന്ത്യൻ സൂപ്പർ താരങ്ങളായിരുന്ന ഉദയകുമാർ ,സിറിൾ, ടോം ജോസഫ് എന്നിവർ നിരവധി തവണ വിന്നേഴ്സിന്റെ മൈതാനത്ത് വിയർത്ത് കളിച്ചവരാണ്.NIS സർട്ടിഫിക്കറ്റുള്ള രാജ്യമറിയപ്പെടുന്ന പരിശീലകരായ MG വിജയൻ, ചന്ദ്രബാബു GS ,SR ജുവൽ എന്നിവരും പോലീസ് എക്‌സൈസ് സേനകളിലും കായിക അദ്യാപകരായും വിന്നോഴ്സിന്റെ നിരവധി അഭിമാനതാരങ്ങളുണ്ട്.
കൊല്ലായിൽ എന്ന ചെറുഗ്രാമത്തിന്റെ സാംസ്കാരിക - കായിക രംഗത്തെ വളർച്ചയ്ക്ക് വിന്നോഴ്സിന്റെ നിറംമങ്ങാത്ത കൈയ്യൊപ്പുണ്ട് ...
പേരുപോലെ തന്നെ എന്നും വിജയികളുടെ കൂട്ടമാകാൻ വിന്നോഴ്സിന് കഴിയട്ടേ. ഇന്ത്യയിൽ മറ്റ് കായിക ഇനങ്ങൾക്ക് കിട്ടുന്ന പരിഗണനയും പ്രോൽസാഹങ്ങളും വോളിബോളിന് കിട്ടുന്നില്ലന്ന വലിയ പരാതി നിലനിൽക്കുമ്പോൾ തന്നെ "pro volley" പോലെയുള്ള ടൂർണമെന്റുകളും ഇടപെടലുകളും പ്രതീക്ഷ നൽകുന്നതാണ്.
റിപ്പോർട്ട്: ചിതറ പി.ഒ