ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഇന്ദ്രജാലം അരങ്ങേറി. മാന്ത്രികനും സ്കൂൾ അധ്യാപകനുമായ ഷാജു കടയ്ക്കലാണ് ഇന്ദ്രജാലം അവതരിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായത്.
സമാദരണീയനായ കഥകളി നടനും കലാമണ്ഡലത്തിലെ അധ്യാപകനുമായ കലാമണ്ഡലം ഗോപനാശാനായി കലാമണ്ഡലത്തിലെ ഗുരു കാരണവന്മാരും വിദ്യാർഥികളും സമർപ്പിച്ച 'ഗോപായനം' ചടങ്ങിലായിരുന്നു ഇന്ദ്രജാലം. ആശാനെ ആദരിക്കാനുള്ള ഷാൾ അന്തരീക്ഷത്തിൽ നിന്നു സൃഷ്ടിക്കുന്ന ഇന്ദ്രജാലമാണ് കൂത്തമ്പലത്തിൽ ചരിത്രമായത്.
നാട്ടുകാരനായ കഥകളി നടൻ ഗോപകുമാർ എന്ന ഗോപനാശാന് ഗോപായനം ചടങ്ങിൽ ആദരമർപ്പിക്കാൻ കടയ്ക്കൽ നിന്ന് കലാകാരന്മാരുടെ ഒരു സംഘം കലാമണ്ഡലത്തിലെത്തിയിരുന്നു.കാഥികൻ പുളിമാത്ത് ശ്രീകുമാർ, തബല വിദ്വാൻ കടയ്ക്കൽ ഹരിദാസ്, കടയ്ക്കൽ ഗവ.യു.പി.എസ്. വിദ്യാർഥി ജെ.എസ്. ആനന്ദ്, നോർത്തേൺ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
.