Responsive Ad Slot

Slider

സുരക്ഷാ നമ്പര്‍ പ്ലേറ്റി​ല്ല​ങ്കിൽ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യില്ല; കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്

അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഘടിപ്പിക്കാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ റജിസ്റ്റര്‍ ചെയ്യില്ല. മൂന്നുമാസത്തിനിടെ വിറ്റഴിച്ച ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഇല്ലാത്തതിനാല്‍ വിതരണം ചെയ്യാനായിട്ടില്ല.മോഷണം തടയാന്‍ ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റാനാവില്ല. വാഹനനിര്‍മാതാക്കളോ ഡീലര്‍മാരോ നമ്പര്‍പ്ലേറ്റ് തയാറാക്കി ഉടമയ്ക്ക് സൗജന്യമായി നല്‍കണം.

അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഘടിപ്പിക്കാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ റജിസ്റ്റര്‍ ചെയ്യില്ല. മൂന്നുമാസത്തിനിടെ വിറ്റഴിച്ച ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഇല്ലാത്തതിനാല്‍ വിതരണം ചെയ്യാനായിട്ടില്ല.

മോഷണം തടയാന്‍ ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ഹോളോഗ്രാം സ്റ്റിക്കറും ലേസര്‍കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റാനാവില്ല. വാഹനനിര്‍മാതാക്കളോ ഡീലര്‍മാരോ നമ്പര്‍പ്ലേറ്റ് തയാറാക്കി ഉടമയ്ക്ക് സൗജന്യമായി നല്‍കണം. 

ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ചതില്‍ ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങള്‍ക്ക് ഇത്തരം നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല. നമ്പര്‍പ്ലേറ്റുകളിലുള്ള ഒരു സ്ഥിരനമ്പര്‍ ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തണം. ഈ നമ്പര്‍ ലഭ്യമാകാത്തത് കാരണം ഇത്രയും വാഹനങ്ങള്‍ക്കും ആര്‍ സി ബുക്കും നല്‍കിയിട്ടില്ല. വ്യാഴാഴ്ചയ്ക്കകം ഇവയ്ക്കെല്ലാം സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച് ആര്‍.സി ബുക്ക് കൈപ്പറ്റണമെന്ന് ഡീലര്‍മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. 

അല്ലാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ ഇനി മുതല്‍ റജിസ്റ്റര്‍ ചെയ്ത് നല്‍കില്ല.ഇനിയും വൈകുന്നത് വകുപ്പിന്റ പ്രതിഛായയെ ബാധിക്കുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ടെന്നുമാണ് ഗതാഗതകമ്മീഷര്‍ ആര്‍ ടി.ഒമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
disqus,
© all rights reserved
made with Kadakkalnews.com