നിലമേല്‍: നിലമേല്‍ സ്വദേശി അബ്ദുള്‍ സലാമിന്റെെെ ബൈക്കപകട മരണത്തില്‍ ദുരൂഹത അരോപിച്ച്‌ബന്ധുക്കള്‍ രംഗത്ത്. അപകട മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മരണപ്പെട്ട അബ്ദുള്‍ സലാമിന്റെ സഹോദരന്‍ സൈനുദീന്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ മാസം ആറാം തീയതി ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നിലമേല്‍ പുതുശ്ശേരി എന്ന സ്ഥലത്ത് വെച്ച് അബ്ദുള്‍ സലാം ബൈക്കപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയവര്‍ ഇയാളെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിചെങ്കിലും ഒമ്ബതാം തീയതി മരണപ്പെട്ടു.
എന്നാല്‍ അബ്ദുള്‍ സലാം ഓടിച്ച ബൈക്കിന് യാതൊരു കേടുപാടുകളോ സംഭവിച്ചട്ടില്ലാതായി പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടും അപകടം സംഭവിച്ചതിന് യാതൊരു തെളിവുകളും പോലീസിന് കണ്ടെത്താന്‍ കഴിയാതെ വന്നിട്ടും അപകട മരണത്തെ കുറിച്ച് ബന്ധുക്കള്‍ ദുരൂഹത ഉന്നയിച്ചിട്ടും അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ലന്നും ബന്ധുക്കള്‍ ആരോപിച്ചു.