കൊട്ടാരക്കര: സിമന്റ് മിക്‌സ് ചെയ്യുന്ന വാഹനവുമായി കൂട്ടിയിടിച്ച കെ എസ് ആര്‍ ടി സി ബസ് കത്തി. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലില്‍ ആണ് സംഭവം. കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനവും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിക്കുകയായിരുന്നു.ബസ് യാത്രക്കാരില്‍ പലര്‍ക്കും പരിക്ക്. യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. കൊട്ടാരക്കര വാളകത്തിന് സമീപം വായക്കല്‍ ആണ് അപകടം നടന്നത്.
വണ്ടികള്‍ രണ്ടും കത്തിനശിച്ച അവസ്ഥയിലാണ്. ബസിലെ കണ്ടക്ടറായ സജീവനും പരിക്കേറ്റിട്ടുണ്ട്. ബസ് കോണ്‍ഗ്രീറ്റ് മിക്‌സിങ് വാഹനത്തിന്റെ ഡീസല്‍ ടാങ്കില്‍ ഇടിച്ചതാണ് പൊട്ടിത്തെറിക്കും തീപിടുത്തത്തിനും കാരണമായത്.
ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.