അഞ്ചാലുംമൂട് : കൊല്ലത്തുനിന്ന് അഞ്ചാലുംമൂടുവഴി കൊട്ടാരക്കരയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഞായറാഴ്ച തുടങ്ങും. കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി. ദക്ഷിണമേഖലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജി.അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ കൊല്ലത്തു നടന്ന കെ.എസ്.ആര്‍.ടി.സി. ഫാന്‍സ് അസോസിയേഷന്റെയും പാസഞ്ചര്‍ അസോസിയേഷന്റെയും യൂണിയന്‍ ഭാരവാഹികളുടെയും സംയുക്തയോഗ തീരുമാനപ്രകാരമാണ് സര്‍വീസ് ആരംഭിക്കുന്നത്.
തുടക്കത്തില്‍ രാവിലെയും വൈകീട്ടും മൂന്നു ട്രിപ്പുകള്‍വീതമുണ്ടാകും. സര്‍വീസ് ലാഭകരമായാല്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും. കൊല്ലത്തുനിന്ന് രാവിലെ 6.20, 7.30, 9.15 എന്നീ സമയങ്ങളില്‍ ബസ് പുറപ്പെടും. ഇതേ ബസുകള്‍ കൊട്ടാരക്കരനിന്ന് അഞ്ചാലുംമൂടുവഴി തിരികെ കൊല്ലത്തെത്തും. വൈകീട്ടും മൂന്നു ട്രിപ്പുകളുണ്ട്. ബസിന് കെ.എസ്.ആര്‍.ടി.സി. ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. തൃക്കടവൂര്‍ സാഹിത്യസമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കടവൂരിലും ബസിനെ വരവേല്‍ക്കും.