അപേക്ഷാ ഫോമിന് അഞ്ച് രൂപ, പൂരിപ്പിക്കാന്‍ 20 രൂപ, രജിസ്ട്രേഷന്‍ 100 രൂപ.. ആധാറിന്‍്റേയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പ് കൂടി നല്‍കിയാല്‍ കിട്ടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അമ്ബതിനായിരം രൂപ..ഇതായിരുന്നു കംപ്യുട്ടര്‍ സ്ഥാപന ഉടമയുടെ തട്ടിപ്പു വാഗ്ദാനം.
കേരളത്തില്‍ ഇവിടെ മാത്രമേ അപേക്ഷ സ്വീകരിക്കു എന്ന പ്രചരണം കൂടിയായതോടെ കമ്ബ്യൂട്ടര്‍ സെന്‍്റര്‍ സ്ത്രീകളെ കൊണ്ട് നിറഞ്ഞു. ആയിരകണക്കിന് സ്ത്രീകളാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്.
- ഇതിനിടെ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും റോഡിലിറങ്ങിയിരുന്നു. ഇത്തരമൊരു സംഭവം നടക്കുന്നുവെന്ന് പൊലീസും ജില്ലാ അധികൃതരും നേരത്തെ അന്വേഷിക്കേണ്ടതായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം ജനങ്ങളെ കബളിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി അറിയിച്ചു.കര്‍ശന നടപടി ഉണ്ടാകുമെന്ന് തഹസില്‍ദാരും വ്യക്തമാക്കിയിട്ടുണ്ട്.