Responsive Ad Slot

Slider

ബൈക്കില്‍ ഉരസി നിര്‍ത്താതെ പോയി: കല്ലട ബസിന് നേരെ കല്ലേറ്, യാത്ര മുടങ്ങി | Kollam News

ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയ കല്ലട ബസിന് നേരെ കല്ലേറ്. സംഭവത്തെ തുടര്‍ന്ന് യാത്രമുടങ്ങി. ദേശീയപാത കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രിയാണ് പത്തരയോടയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസാണ് പള്ളിമുക്ക് പെട്രോള്‍ പമ്ബിന് സമീപം ബൈക്കില്‍ ഉരസിയത്.


കൊല്ലം: ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയ കല്ലട ബസിന് നേരെ കല്ലേറ്. സംഭവത്തെ തുടര്‍ന്ന് യാത്രമുടങ്ങി. ദേശീയപാത കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രിയാണ് പത്തരയോടയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസാണ് പള്ളിമുക്ക് പെട്രോള്‍ പമ്ബിന് സമീപം ബൈക്കില്‍ ഉരസിയത്.

തുടര്‍ന്ന് നിര്‍ത്താതെ പോയ ബസിലെ ജീവനക്കാര്‍ ബൈക്ക് യാത്രികരെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ബൈക്കുകളില്‍ ബസിനെ പിന്തുടര്‍ന്നു. പിന്തുടര്‍ന്ന ബൈക്കുകളിലൊന്നിനെ ബസ് വീണ്ടും തട്ടിയതോടെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ കയറ്റാതെ പോയതും വിവാദമായി.
disqus,
© all rights reserved
made with Kadakkalnews.com