Responsive Ad Slot

Slider

പനി; കടയ്ക്കൽ സ്വദേശി നിരീക്ഷണത്തിൽ

ആദ്യമെത്തിയ കടയ്ക്കല്‍ സ്വദേശിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ യൂണിറ്റിലേക്ക് അയച്ചു.

തിരുവനന്തപുരം: നിപ നിയന്ത്രണ വിധേയമായെങ്കിലും സംസ്ഥാനത്ത് നിപ ജാഗ്രത തുടരുകയാണ്. കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം പനിയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ നിരീക്ഷണത്തിലാണ്.

ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. കടയ്ക്കല്‍ സ്വദേശിയായ പതിനെട്ടുകാരനേയും തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരനേയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരാള്‍ ഒരാഴ്ച മുന്‍പ് എറണാകുളത്ത് താമസിച്ചിരുന്നു. പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.  നിപ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടു പേരുടെയും സ്രവ സാമ്ബിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. 

ഒരാള്‍ക്ക് പനിയോടൊപ്പം ഛര്‍ദ്ദിയും തലവേദനയുമുണ്ട്. ഇരുവരുടെയും ആരോഗ്യസ്ഥിതി മെച്ചമാണ്. അതേ സമയം നിപ രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സയ്ക്കെത്തിയാല്‍ ആ രോഗിയ്ക്കും ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ക്കും പൂര്‍ണമായി സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടുള്ളതും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതവുമായ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങളെല്ലാം ആശുപത്രിയില്‍ സജ്ജമാക്കിക്കഴിഞ്ഞു.

അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചയാളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
disqus,
© all rights reserved
made with Kadakkalnews.com