Responsive Ad Slot

Slider

കടയ്ക്കൽ യുവാവിനെ മർദിച്ച സംഭവം : ഡി.വൈ.എഫ്.ഐ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു | Kadakkal News

യുവാവിനെ മർദിച്ച സി.ഐ ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ചിതാറ ഐരക്കുഴി ബിനോയിയെ മർദിച്ച കടയ്ക്കൽ സി .ഐ തൻസി അബ്ദുൽ സമദിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

കടയ്ക്കൽ: പ്രവർത്തകനെ മർദിച്ചു ഗുരുതര പരുക്കേൽപിച്ചെന്നു ആരോപിച്ചു സി.ഐ ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ചിതാറ ഐരക്കുഴി ബിനോയിയെ മർദിച്ച കടയ്ക്കൽ സി .ഐ തൻസി അബ്ദുൽ സമദിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കഴിഞ്ഞ 27ന് രാത്രിയിലാണ് കടയ്ക്കൽ ടൗണിൽ തട്ടുകടയ്ക്കു മുൻപിൽ ഓട്ടോയിലിരുന്ന ബിനോയിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിനിടെ യുവാക്കളും പോലീസും തമ്മിൽ തർക്കവും തുടർന്ന് മർധനവും ഉണ്ടായി മർദനത്തിൽ ബിനോയിയുടെ പല്ല് കൊഴിയുകയും ചെയ്തിരുന്നു. സിഐയെ ആക്രമിച്ചെന്ന പേരിൽ ബിനായി ഉൾപ്പെടെ 3 പേരെ പൊലിസ് അറസ്റ്റ് ചെയിതു. പിറ്റേന്ന് ജാമ്യത്തിലിറങ്ങിയ ബിനോയി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . പരിശോധനയിൽ മൂക്കിന് സാരമായി പരിക്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്.

ഗേറ്റ് അടച്ചതിനാൽ അടചതിനാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് സ്റ്റേഷനിലേയ്ക്ക് കയറാനായില്ല . സിപിഎം ജില്ലാ കമ്മിറ്റിയംഗം എസ് . വിക്രമൻ , ഏരിയാ കമ്മിറ്റി അംഗങ്ങളായ മുകുന്നേരി രാധാകൃഷ്ണൻ , ശുഭലാൽ എന്നിവർ എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com