കടയ്ക്കൽ: ചിതറ പാങ്ങോട് പുതുശ്ശേരി ഡോ.പൽപ്പു കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് സാരമായി പരിക്കുകളേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
കോളേജിൽ പുതുതായി എത്തിയ വിദ്യാര്‍ത്ഥികളെ വെൽക്കം ചെയ്യാൻ വച്ചിരുന്ന പോസ്റ്റർ രണ്ടാം വർഷ വിദ്യാര്‍ത്ഥികളും മൂന്നാം വർഷ വിദ്യാര്‍ത്ഥികളും പരസപരം വലിച്ചു കീറിയാണ് അടിയുടെ തുടക്കം. അടിയുടെ അവസാനം കോളേജിന് പുറത്തു ഇറങ്ങാൻ നിന്ന രണ്ടാം വർഷ വിദ്യാര്‍ത്ഥികളെ മർദിക്കാനായി അവസാന വർഷ വിദ്യാര്‍ത്ഥികൾ കോളേജിന് പുറത്തു ആയുധങ്ങളുമായി നിന്നപ്പോൾ പോലീസ് എത്തി കേസ് എടുത്തു. കുട്ടികൾക്ക് എതിരെ കോളേജ് അധികൃതർ നടപടി എടുത്തു.