കടയ്ക്കല്‍: കടയ്ക്കല്‍ ഐരക്കുഴി യുപി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. അപകടാവസ്ഥയിലായിരുന്ന കെട്ടിടം യഥാസമയം പൊളിച്ചു നീക്കാത്തതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.
അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം ബുധനാഴ്ച്ച അര്‍ധരാത്രിയോടെയാണ് പൊളിഞ്ഞ് വീണത്. അപകടം നടന്നത് സ്‌കൂള്‍ പ്രവര്‍ത്തിസമയത്താവാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ കെട്ടിടം നനഞ്ഞു കുതിർന്ന് മേൽക്കൂര തകര്‍ന്നു വീണത്.
കഴിഞ്ഞദിവസം രാത്രി 11നാണ് സംഭവം. സ്ഥലത്ത് എത്തിയ പ്രയാറിനെ ചിലർ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചു. മണ്ണുമാന്തി ഉപയോഗിച്ചു കെട്ടിടത്തിന്റെ ഭാഗം മാറ്റാൻ ശ്രമിച്ചതും തടഞ്ഞു. ഇന്നലെ ചടയമംഗലം എഇഒ എഇഒ സ്ഥലത്തെത്തി പരിശോധന നടത്തി
2003 മുതൽ കെട്ടിടം ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ കെട്ടിടം പാചക മുറിയായി ഉപയോഗിച്ചിരുന്നതായി ഹെഡ്മിസ്ട്രസ് അറിയിച്ചു. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി....