Responsive Ad Slot

Slider

കടയ്ക്കല്‍ സ്വദേശിക്ക് നിപയില്ലെന്ന് സ്ഥിരീകരണം | Kadakkal News

നിപ ബാധ സംശയിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികളില്‍ ഒരാള്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം.

തിരുവനന്തപുരം: നിപ ബാധ സംശയിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് രോഗികളില്‍ ഒരാള്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സ്രവ സാമ്ബിള്‍ പരിശോധനയിലാണ് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പതിനെട്ടുകാരന് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം. എസ് ഷര്‍മ്മദ് അറിയിച്ചു.

ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരന്റെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്നുമാണ് ഇരുവരും തിരുവനന്തപുരത്തേക്കെത്തിയത്. കൊച്ചിയില്‍ ഒരാള്‍ക്ക് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

disqus,
© all rights reserved
made with Kadakkalnews.com