കടയ്ക്കല്‍: കടയ്ക്കല്‍ തുമ്പോട് വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 27നാണ്. 28-ന് വോട്ടെണ്ണലും നടക്കും. കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് സി പി എം ഈ വാർഡ് നിലനിർത്തിയത്.
കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട് വാര്‍ഡില്‍ എല്‍ഡിഎഫിലെ മനോഹരന്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. കടയ്ക്കൽ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ ജെ.എം.മർഫിയാണ് ഇടതു മുന്നണി സ്ഥാനാർഥി.
യു ഡി എഫ് സ്ഥാനാർഥി ആയി അഡ്വ:ജി മോഹനൻആണ്. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകനും,കോൺഗ്രസ് കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി യും ആണ് അദ്ദേഹം.അധ്യാപക വൃത്തിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന അദ്ദേഹം കോൺഗ്രസിന്റെ കടയ്ക്കൽ മണ്ഡലം പ്രസിഡന്റ, ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ , കൊല്ലം ഡി സി സി മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ബിജെപിയിൽ മണിരാജന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ആൽത്തറമൂട്, കോട്ടപ്പുറം,തുമ്പോട് പ്രദേശങ്ങൾ ഉൾപ്പെട്ട തുമ്പോട് വാർഡിൽ കോട്ടപ്പുറം കശുവണ്ടി ഫാക്ടറി, തുമ്പോട് അങ്കണ വാടി എന്നിവയാണ് പോളിംഗ് കേന്ദ്രങ്ങൾ.