കടയ്ക്കല്‍: പന്നികളുടെ ശല്യത്തില്‍ വലഞ്ഞ് ചായിക്കോട്ടെയും പരിസരങ്ങളിലെയും കര്‍ഷകര്‍. പന്നിയെ അകറ്റാനുള്ള പരമ്പരാഗത മാർഗങ്ങൾ മാർഗങ്ങൾ പരാജയപ്പെടുന്നതോടെയാണ് കർഷകർ കൃഷിയിൽ നിന്നു പിന്തിരിയുന്നത്. കൃഷിയിടങ്ങൾ പന്നികൾ കീഴടക്കുന്നതിനാൽ ഗ്രാമീണ മേഖലകളിലും കൃഷിഭൂമി തരിശു കിടക്കുന്നത് കാഴ്ചയാണ്. പരമ്പരാഗത കാർഷികവിളകളുടെ തിരിച്ചുവരവിൽ കർഷകർ ഏറെ പ്രതീക്ഷയോടെ കൃഷി ഇറക്കിയപ്പോഴാണ് വിളകൾ നശിപ്പിച്ച് പന്നിശല്യം രൂക്ഷമായത്.
ഒരുകാലത്ത് നൂറുമേനി വിളഞ്ഞ മറുപുറം ഏലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പന്നിശല്യത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്. മരച്ചീനി, ചേന, ചേമ്ബ്, വാഴ തുടങ്ങി ഒറ്റക്കൃഷിപോലും ചെയ്യാനാവാത്ത സ്ഥിതിയാണ്.രാത്രിയില്‍ പന്നിക്കൂട്ടങ്ങളെത്തി കൃഷി മുഴുവന്‍ മൂടോടെ നശിപ്പിക്കുന്നു. തക്കംകിട്ടിയാല്‍ ഇവ മനുഷ്യരെ ആക്രമിക്കുകയും ചെയ്യും.
കൃഷിയിടങ്ങളിൽ നിന്നു പന്നിയെ അകറ്റാൻ ശാശ്വതമായ മാർഗം തേടി അലയുകയാണ് കർഷകർ.