കടയ്ക്കല്‍: കടയ്ക്കല്‍ തൃക്കണ്ണാപുരം പ്രദേശത്ത് രാത്രികാലങ്ങളിൽ ഒറ്റപ്പെട്ട സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രദേശവാസികളുടെ പരാതികൾ കൂടി വരുന്നു. രാത്രികാലങ്ങളിൽ തെരുവുവിളക്കുകളുടെ അപര്യാപ്തമാണ് ഇതിനു പ്രധാന കാരണം പല സ്ഥലങ്ങളിലും തെരുവുവിളക്ക് ഉണ്ടെങ്കിലും അത് വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതും കേടുപാടുകൾ പറ്റിയതാണ്.
കേടുപാടുകൾ പറ്റിയ ലൈറ്റുകൾ മാറ്റിസ്ഥാപിക്കുക അത്യാവശ്യ സ്ഥലങ്ങളിൽ ലൈറ്റുകൾ പുനസ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഭീതി കുറച്ചെങ്കിലും മാറ്റാൻ കഴിയും എന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ദിവസേന കൂടി വരുകയാണ്