കടയ്ക്കല്‍: മാലിന്യ സംസ്കരണ-നിയന്ത്രണത്തില്‍ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ മാതൃകയാകുകയാണ് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡ പ്രകാരമുള്ള ആധുനിക മാലിന്യ സംസ്കരണ രീതികള്‍ പിന്തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്. പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നത് കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാതൃകാ പഞ്ചായത്തായി തെരഞ്ഞെടുത്തിട്ടുമുണ്ട്.
മാലിന്യസംസ്കരണത്തിനായി നൂതന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാഹചര്യമാണ് മാതൃകാ പഞ്ചായത്ത് പദവിയിലൂടെ ലഭ്യമായത്.
മാലിന്യസംസ്കരണത്തിനായി നൂതന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാഹചര്യമാണ് മാതൃകാ പഞ്ചായത്ത് പദവിയിലൂടെ ലഭ്യമായത്.
നിലവില്‍ ശുചിത്വമിഷന്റെ സഹായത്തോടെ 4.5 കോടി രൂപയുടെ മാലിന്യ നിര്‍മാര്‍ജന-നിയന്ത്രണ സംവിധാനങ്ങളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
എല്ലാ വാര്‍ഡുകളിലും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളും തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് എസ് ബിജു പറഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്തിലെ വാര്‍ഡുകളിലെല്ലാം ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഏഴു ലക്ഷം രൂപ നിര്‍വഹണത്തിനായി പഞ്ചായത്ത് വകയിരുത്തി. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനവും ഇവിടെ സജീവമാണ്. 19 വാര്‍ഡുകളിലായി 38 ഹരിത കര്‍മ്മ സേനാംഗങ്ങളുണ്ട്. ഇവര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ പഞ്ചായത്താണ് നല്‍കിയത്.
കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന് സമീപമുള്ള പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യം ചായിക്കോട് കളക്ഷന്‍ സെന്ററിലാണ് ശേഖരിക്കുന്നത്. ഇവ ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറുകയാണ്. കടയ്ക്കല്‍ പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് വഴി അജൈവമാലിന്യം പൊടിച്ച് റോഡ് നിര്‍മാണത്തിനായി കൈമാറുകയുമാണ്. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് പന്തളമുക്ക്-പൊങ്ങമല റോഡ്, പാങ്ങല്കാട്-അഴകത്തുവിള റോഡ് എന്നിവയുടെ ടാറിംഗ് ജോലികള്‍ പൂര്‍ത്തികരിച്ചത്.
കല്യാണമണ്ഡപങ്ങള്‍ ഹരിതചട്ടം പാലിച്ച് പ്രവര്‍ത്തിക്കുന്നുവെന്നു ഉറപ്പവരുത്തിയതിനൊപ്പം എല്ലാ വാര്‍ഡുകളിലെയും കുടുംബശ്രീ സി ഡി എസുകള്‍ക്ക് സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്കുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാലയങ്ങളും ശുചിത്വപൂര്ണമാക്കി. ബയോഗ്യാസ് പ്ലാന്റുകള്‍, ഗേള്‍സ് ഫ്രണ്ട് ലി ടോയ്ലറ്റുകള് എന്നിവയും സ്ഥാപിച്ചു.
നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിപണനം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. മാലിന്യത്തില്‍ നിന്ന് സമ്ബൂര്‍ണ വിമുക്തി ലക്ഷ്യമാക്കി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് ഭരണസമിതി.