Responsive Ad Slot

Slider

കടയ്ക്കൽ കോട്ടുക്കല്‍ ഇടിമിന്നലേറ്റ് കര്‍ഷകന്‍ മരിച്ചു | Kadakkal News

കടയ്ക്കൽ ഇടിമിന്നലേറ്റ് കര്‍ഷകന്‍ മരിച്ചു. വടക്കേ കോട്ടുക്കല്‍ സ്വദേശി വിശ്വനാഥന്‍ പിള്ള (65 ) ആണ് മരിച്ചത്.

കടയ്ക്കൽ: കൊല്ലം കടയ്ക്കൽ ഇടിമിന്നലേറ്റ് കര്‍ഷകന്‍ മരിച്ചു. വടക്കേ കോട്ടുക്കല്‍ സ്വദേശി വിശ്വനാഥന്‍ പിള്ള (65 ) ആണ് മരിച്ചത്. കൃഷിസ്ഥലത്ത് ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്. അതേ സമയം കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വേനൽ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com