ചിതറയുടെ തനിരാഷ്ട്രീയം ചർച്ചയാകുമ്പോൾ പ്രത്യേകിച്ച് സി പി ഐ എമ്മിന്റെ (CPI(M)സംഘടനാ ചരിത്രത്തിൽ നിർണ്ണായകമായ പ്രാധാന്യമാണ് ചിതറ സംഭവം. 1984 ലാണ് ചരിത്രത്തിലെ ചിതറ സംഭവത്തിന് ചിതറ സാക്ഷ്യയാകുന്നത്.
മുതയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇല്ല്യാസിനെ പാർട്ടി പോസ്റ്റർ നശിപ്പിച്ചതു മായി ബന്ധപ്പെട്ടു മർദ്ദിച്ച ചിതറയിൽ ചുമട്ടുതൊഴിലാളി (CITU) യായിരുന്ന തടിയൽ മോഹനനെ തിരക്കിവന്ന കടയ്ക്കൽ പോലീസ് ആളുമാറി മിലിറ്ററി ഉദ്യോഗസ്ഥനായ മോഹനന്റെ (സോപ്പ്) വീട്ടിൽ കയറി സ്ത്രീകളെയടക്കം അക്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
ശേഷം തടിയൽ മോഹനനെ അറസ്റ്റ്ചെയ്യാനായി വന്ന കടയ്ക്കൽ S I മോഹനൻ പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ, അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ചിതറ ജംഗ്ഷനിൽ വച്ച് പാർട്ടി പ്രവർത്തകർ തടഞ്ഞു.
തുടർന്ന് ചടയമംഗലത്ത് നിന്ന് കൂടുതൽ പോലീസ് എത്തിയതോടെ പാർട്ടിപ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമായി. പ്രവർത്തകരുടെ കല്ലേറ് രൂക്ഷമായപ്പോൾ നിലമേൽ നിന്ന് മടത്തറയിലേയക്ക് പോയ രാജേന്ദ്രൻ ബസ്സിൽ കയറി പോലീസുകാർ രക്ഷപ്പെട്ടു.
ഈ സമയത്താണ് ചിതറ ജംഗ്ഷനിൽ പോലീസ് ജീപ്പുകൾ മറിയ്ക്കുക്കയും നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് കത്തിയ്ക്കാൻ ശ്രമിയ്ക്കന്നതും ടയറുകൾ കുത്തികീറുന്നതും, വിഷയം കൂടുതൽ സംഘർഷത്തിലേയ്ക്ക് പോയതോടെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരന്റെ നിർദ്ദേശപ്രകാരം മറ്റ് ജില്ലകളിൽ നിന്നും കൂടുതൽ പോലീസും തിരുവനന്തപുരത്ത് നിന്നും സ്പെഷ്യൽ പോലീസും CRPF ഉം 7, 8 ഇടിവണ്ടികളിൽ എത്തി, പുനലൂർ DYSP വിശ്വനാഥപിള്ള കൊട്ടാരക്കര
CI കൃഷ്ണഭദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മടത്തറയിലും ചിതറയിലും കിഴക്കുഭാഗത്തും ക്യാമ്പുകൾ തുടങ്ങി.
മടത്തറ അബ്ദുൽ സമദിനെ രാത്രി വീട്ടിൽ കയറിയും മുല്ലശ്ശേരി മജീദ്, കണ്ണൻകോട് രാഘവൻ, കല്ലുവെട്ടാംകുഴി രവി എന്നി പാർട്ടി സഖാക്കളെയും അറസ്റ്റ്ചെയ്തു. പ്രവർത്തകർ മാത്രമല്ല നാട്ടിലെ ആണുങ്ങൾ പലരും അറസ്റ്റിലാവുകയും ഒളിവിൽ പോവുകയും സ്ത്രീകൾ തനിച്ചായ വീടുകളിൽ പോലീസ് അതിക്രമങ്ങൾ തുടരുകയും നിരപരാധികളെ പിടിച്ചുകൊണ്ട് പോവുകയും ചെയ്തതോടെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന pk ഗുരുദാസനും, D രാജപ്പൻനായരും M K ഭാസ്കരനും ചിതറയിലെത്തി, തേർവാഴ്ചയിൽ പ്രതിഷേധിച്ച്ശ്രീ v.s അച്ചുതാനന്ദനെ പങ്കെടുപ്പിച്ച് പ്രതിഷേധയോഗം നടത്തി.
ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ സുകുമാരപിള്ള ഒന്നാം പ്രതിയും കടയ്ക്കൽ LC സെക്രട്ടറിയായിരുന്ന കരകുളം ബാബു രണ്ടാം പ്രതിയും ജീപ്പ് ഡൈവർ ഇടയിൽ വീട്ടിൽ പ്രകാശ് ആപ്പിൾ ബാബു കല്ലുവെട്ടാംകുഴി ഹുസൈൻ എന്നിവർ മറ്റ് പ്രതികളുമായി. കൊട്ടാരക്കര സെഷൻ കോടതിയിലായിരുന്ന കേസ് മൂന്ന് തവണ തള്ളിയതിനു ശേഷം ഹൈക്കോടതിയിൽ നിന്നും 30 ദിവസത്തെ ജയിലിൽവാസത്തിനൊടുവിലാണ് അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചത്.
രാഷ്ട്രീയ വൈരാഗ്യത്തിൽ സംഭവത്തിൽ ഇല്ലാത്തവരും കണ്ടുനിന്നവരും പ്രതിചേർക്കപ്പെട്ടു.മാസത്തിൽ 2 തവണയെങ്കിലും എറണാകുളത്ത് കേസിന്പോവുക എന്നത് വലിയ സാമ്പത്തിക ചിലതവായതിനാൽ പ്രവർത്തകരെ പാർട്ടി സഹായിച്ചാണ് കേസ് നടത്തിയത്.
രണ്ട് വർഷത്തോളം നടന്ന കേസിനൊടുവിൽ പ്രതിചേർക്കപ്പെട്ടവരെയൊല്ലാം വെറുതെ വിടുകയും പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
വളരെ നിസ്സാരമെന്നു തോന്നുന്ന ഒരാളുമാറ്റ സംഭവത്തെ ചരിത്രം രേഖപെടുത്തിയത് സംഭവബഹുലമായ ഒരു സംഭവമെന്നാണ്.
പോലീസ് അതിക്രമത്തിന്റെ പേടിപ്പെടുത്തുന്ന ആ രാപ്പകലുകളുടെ കഥകൾ ഇപ്പോഴും നാട്ടുവർത്തമാനങ്ങളാകാറുണ്ട്.
റിപ്പോർട്ട്: ചിതറ പി.ഒ