ചടയമംഗലം: ഇത് അത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍. ദുരൂഹസാഹചര്യത്തില്‍ കാണാതായ 5 പവന്റെ താലിമാല 2 വര്‍ഷത്തിനു ശേഷം ലഭിച്ചതു ചാണകത്തില്‍ നിന്ന്. തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസില്‍ നിന്നാണ് മാല കാണാതെ പോയത്. അദ്ധ്യാപക ദമ്ബതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തില്‍ നിന്നു മാല ലഭിച്ചത്.
വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് 6 മാസം മുന്‍പ് ഇവര്‍ക്കു ചാണകം നല്‍കിയത്.
പല കൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്ബ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏല്‍പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ധ്യാപക ദമ്ബതികള്‍. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തില്‍ മാല നല്‍കും.തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും 'പ്രതി'യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസില്‍ ദൃക്‌സാക്ഷികളുമില്ല.ഇതോടെ ആര്‍ക്കും കേസുമില്ല പരാതിയുമില്ല.