Responsive Ad Slot

Slider

ട്രെയിന്‍ യാത്രക്കിടെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; ഫേസ് ബൂക്കിലൂടെ നന്ദിയുമായി അച്ഛന്‍

ആശങ്കകള്‍ക്ക് വിരാമം. ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന chadayamanglam

ചടയമംഗലം: ആശങ്കകള്‍ക്ക് വിരാമം. ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയല്‍ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്.
മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ ശിവാജി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എട്ടിന് എറണാകുളത്ത് അമ്മ വീട്ടില്‍ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിന്‍ കയറിയിരുന്നു.

ശനിയാഴ്ച രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു.എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. 4.30ന് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിച്ചു. ഇതിന് ശേഷം വിഷ്ണുപ്രിയയെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നില്ല. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. നിമിഷങ്ങള്‍കൊണ്ട് ഈ പോസ്റ്റ് ധാരാളം പേര്‍ ഷെയര്‍ ചെയുകയും ചെയ്തിരുന്നു



ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.മകളെ കാണാനില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും ശിവാജി നന്ദി അറിയിച്ചിട്ടുണ്ട്
disqus,
© all rights reserved
made with Kadakkalnews.com