Responsive Ad Slot

Slider

അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ | Anchal News

വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇടയം കരുപ്പോട്ടിക്കോണത്ത് സന്തോഷ് -- രമ ദമ്പതികളുടെ മകൾ സംഗീത ( 16) യാണ് മരിച്ചത്. തടിക്കാട് ഏ.കെ.എം സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥിനിയാണ്

അഞ്ചൽ: വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇടയം കരുപ്പോട്ടിക്കോണത്ത് സന്തോഷ് -- രമ ദമ്പതികളുടെ മകൾ സംഗീത ( 16) യാണ് മരിച്ചത്. തടിക്കാട് ഏ.കെ.എം സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി  വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. 

പിതാവ് സന്തോഷിന് മാനസികാസ്വാസ്ഥ്യമുളളതിനാൽ സംഗീത പിതൃസഹോദരന്റെ വീട്ടിലായിരുന്നു താമസം. മാതാവും സഹോദരനും മുത്തശ്ശിയും സന്തോഷിന്റെ അനുജൻ സത്യനോടൊപ്പം സമീപത്തെ മറ്റൊരു വീട്ടിലുമായിരുന്നു താമസം. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ സത്യൻ സമീപത്തെ ജംഗ്ഷനിലും മാതാവ് രമ സമീപത്തുള്ള തോട്ടിൽ തുണിയലക്കുന്നതിനും പോയിരുന്ന സമയത്താണ് പെൺകുട്ടി വീടിന്റെ കഴുക്കോലിൽ ചുരിദാറിന്റെ ഷാൾകെട്ടിത്തൂങ്ങി മരിച്ചതത്രേ. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയും സഹോദരനും സംഭവമറിഞ്ഞിരുന്നില്ലത്രേ.
തിരികെയെത്തിയ സത്യനാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കാണുന്നത്.ഉടൻ തന്നെ ബന്ധുക്കളേയും പരിസരവാസികളേയും വിളിച്ചു വരുത്തി പരിശോധിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക സഹോദരൻ സച്ചു
disqus,
© all rights reserved
made with Kadakkalnews.com