അഞ്ചല്‍: അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയം കരിപ്പോട്ടി കോണം രാജേഷ് ഭവനില്‍ രതീഷ് (26 )ഇടയം പന്നിയറയില്‍ തച്ചക്കോട് കോണം വീട്ടില്‍ ശരത് (24 ) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തടിക്കാട് ഏ.കെ.എം സ്‌കൂളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥിനി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കണ്ടെത്തി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലാകുന്നത്.
തൂങ്ങിമരിച്ച വിദ്യാര്‍ത്ഥിനിയുടെ അയല്‍ക്കാരനായ രതീഷ് പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴിനല്‍കി. ഇതിനെ തുടര്‍ന്നാണ് രതീഷിനെ കേസില്‍ പ്രതിയാക്കി പോലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരവും ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് പോലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയിച്ചതിനാണ് പോസ് കോ കേസില്‍ ഉള്‍പ്പെടുത്തി ശരത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തൂങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നുംമാണ് അയല്‍വാസിയായ രതീഷിന്റെ പങ്ക് പുറത്തു വന്നത് .