കൊല്ലം : കൊല്ലം മണ്‍സൂണ്‍ മാരത്തണിന്റെ പ്രചാരണാര്‍ത്ഥം ശില്പി ആര്യനാട് രാജേന്ദ്രന്റെ നേത്വത്വത്തില്‍ കൊല്ലം ബീച്ചില്‍ മണല്‍ശില്പം തീര്‍ത്തു. ലഹരിയുടെ നരകവാതിലുകളില്‍നിന്ന് ജീവിതത്തിന്റെ ഹരിതഭാവിയിലേക്ക് യുവജനങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിനായി അവബോധം സൃഷ്ടിക്കുന്നതാണ് ശില്പം. ബീച്ചില്‍ ചേര്‍ന്ന യോഗം എം.നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് വിമുക്തി ലേബല്‍ പതിച്ച വര്‍ണ ബലൂണ്‍, വിമുക്തി സന്ദേശം അടങ്ങിയ ലഘുലേഖ എന്നിവയുടെ വിതരണവും കുതിരസവാരി, എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജിന്റെ ഓട്ടന്‍തുള്ളല്‍ എന്നിവയും നടന്നു.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.രാജു അധ്യക്ഷനായി. കൊല്ലം വിമുക്തി മനേജര്‍ പി.കെ.സനു, ആശ്രാമം സന്തോഷ്, ശില്പി ആര്യനാട് രാജേന്ദ്രന്‍, ചിത്രകാരന്‍ ചവറ രാമചന്ദ്രന്‍, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സജുകുമാര്‍, ജില്ലാ സെക്രട്ടറി ഷെറിന്‍ രാജ്, കൊല്ലം സി.ഐ. നൗഷാദ്, െഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ.എസ്.രഞ്ജിത്ത്, കെ.എസ്.ഇ.ഒ.എ. ജില്ലാ പ്രസിഡന്റ് സഹദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. ശില്പനിര്‍മാണത്തില്‍ ഫൈന്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.