Responsive Ad Slot

Slider

കടയ്ക്കലിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു - സ്ത്രി സുരക്ഷയിൽ കേരളം ഒന്നാമത് : മന്ത്രി കെ രാജു കടയ്ക്കൽ

കടയ്ക്കൽ: സ്ത്രീസുരക്ഷാ നടപടികളിലും സാമൂഹ്യ നീതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലും കേരള സംസ്ഥാനം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്ന് വനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ: കെ രാജു പറഞ്ഞു.

കടയ്ക്കൽ: സ്ത്രീസുരക്ഷാ നടപടികളിലും സാമൂഹ്യ നീതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലും കേരള സംസ്ഥാനം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്ന് വനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ: കെ രാജു പറഞ്ഞു. കടയ്ക്കലിൽ കേരള വനിതാ കമ്മീഷൻ നേതൃത്വത്തിൽ സി അച്യുതമേനോൻ ഗ്രന്ഥശാല സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ലോകത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനം കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനമാണ്. സ്ത്രീകൾക്ക് സുരക്ഷയും സാമൂഹ്യപദവിയും അധികാരവും തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. വനിതാ കമ്മീഷൻ അംഗം അഡ്വ: എം എസ് താര അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ബിജു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ സി അനിൽ, ഡി ലില്ലി, അഡ്വ: അശോക് ആർ നായർ, പി പ്രതാപൻ, ഡി ഷിബു, സുധിൻ കടയ്ക്കൽ, എം മാധുരി, ശ്രീജ ആർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ: ബച്ചി കൃഷ്ണ, സൈബർ ഹാക്കർ ശ്യാംകുമാർ എന്നിവർ ക്ലാസ് നയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com