കൊല്ലം: അഞ്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ചു. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അമ്മമാര്‍ക്കും പരിക്കേറ്റു. അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. പിഞ്ചു കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.
ഒന്നാം ക്ലാസ്സില്‍ ആദ്യമായി പോകുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത് സ്‌കൂളിനു 200 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. രാവിലെ പത്തരയോടെ സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന ഇവരെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.