Responsive Ad Slot

Slider

SSLC പരീക്ഷാ ഫലം ഇന്ന് 2 മണിക്ക്; അറിയുന്നതിങ്ങനെ?





തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. ഓണ്‍ലൈനിലൂടെയാണ് ഫലം അറിയാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാന്‍ കഴിയും.

കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11769 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെ നിന്നുതന്നെ ഫലമറിയാന്‍ കഴിയുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക.

നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളും. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,42,033 പേരും എയ്ഡഡ് സ്‌കൂളുകളിലെ 2,62,125 പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 30,984 വിദ്യാര്‍ഥികളുമാണുള്ളത്.


മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു മൂല്യനിര്‍ണയം. ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെയും രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 17 വരെയും നടന്നു. മൂന്നാം ഘട്ടം ലോക്സഭാ വോട്ടെടുപ്പിനു ശേഷം 25നാണ് ആരംഭിച്ചത്. 97.84 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. കുട്ടികളെ കാര്യമായി ബുദ്ധിമുട്ടിക്കാതിരുന്ന പരീക്ഷകളായിരുന്നതിനാല്‍ ഇത്തവണയും വിജയശതമാനം ഉയരാനാണ് സാധ്യത.

റിസല്‍ട്സ് അറിയാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക



disqus,
© all rights reserved
made with Kadakkalnews.com