കടയ്ക്കൽ: കെ.എസ്.ആർ ടി.സി ഡിപ്പോയിൽനിന്ന് ഗണപതിനട - മണലയം - കൈതോട് വഴി കടയ്ക്കലേക്ക് സർവീസ് നടത്തിയിരുന്ന ബസ് നിർത്തലാക്കിയതിൽ വ്യാപക പ്രതിഷേധം. ദിവസവും രാവിലെ ഏഴിന് നടത്തിയിരുന്ന സർവീസാണ് നിർത്തലാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിപ്പോ പടിക്കൽ വ്യാഴാഴ്ച രാവിലെ 11 - ന് ഉപരോധം നടത്തും. ഗണപതിനട, കാക്കോട്, ചെറുകുന്നം, കള്ളിക്കാട്, മണലയം,
കൈതോട് വഴി നിരവധി ബസ് സർവീസുകൾ ഉണ്ടായിരുന്നതാ ണ്. എന്നാൽ ഭൂരിഭാഗം സർവീ സുകളും നിർത്തലാക്കി. നൂറു കണക്കിനാളുകളാണ് ബസില്ലാത്തതുമൂലം വിഷമിക്കുന്നത്. നിലമേൽ, കടയ്ക്കൽ ആശുപത്രികളിൽ പോകേണ്ട രോഗികളും ഇതോടെ വലയുകയാണ്. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പട്ട് നടത്തുന്ന ഉപരോധത്തിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് സമരസമിതി കൺവീനർ അറിയിച്ചു.
Source: mathrubhumi
Source: mathrubhumi