കടയ്ക്കല്‍: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ദമ്ബതിമാരെ പോലീസ് തിരയുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പിരപ്പന്‍കോട് ശാഖയില്‍ നിന്നും കടയ്ക്കല്‍ സ്വദേശികളായ ബിച്ചു വിജയനും, ഭാര്യ കൃഷ്ണയും മുക്കുപണ്ടം പണയംവെച്ച് ഏഴുലക്ഷത്തി പതിനയ്യായിരം രൂപയാണ് തട്ടിയത്.
മാനേജര്‍ പ്രവീണ്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.