കടയ്ക്കൽ : ബാർബർ ഷോപ്പിലെ മൂടിയും മാലിന്യവും റോഡിൽ തള്ളുന്നതായി പരാതി. പഞ്ചായത്തിൽ എറ്റിൻകടവ് അർത്തിങ്കൽ വരയറ റോഡിലാണു കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. റോഡിന്റെ മധ്യഭാഗത്തു മുടിയും ബ്ലെയ്ഡും കിടക്കുന്നതിനാൽ കാൽനടക്കാർക്കു ബുദ്ധി മുട്ടായി. മയിലും മറ്റു പക്ഷികളും റോഡിലും പരിസരത്തും എത്തുന്നുണ്ട്. ഇവയ്ക്കും മുറിവേൽക്കാൻ സാധ്യതയുണ്ട്. കടയ്ക്കലും പരിസരത്തുമുള്ള ബാർബർ ഷാപ്പുകളിൽനിന്നു മാലിന്യം ചാക്കിലാക്കി രാത്രി ഇവിടെ തളളുകയാണെന്നു പറയുന്നു. പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസ് നടപടി വികരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Source : manorama