കടയ്ക്കൽ : കടയ്ക്കലില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തുടയന്നൂര്‍ സ്വദേശി ശശിധരനാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ശശിധരന്റ മകന്‍ ഉണ്ണി ഒളിവിലാണ്. ഇന്നലെരാത്രി ഏഴ് മണിയോടെയാണ് ലോഡിംഗ് തൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ രാധാകൃഷ്ണ പിള്ള കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് രാധാകൃഷ്ണപ്പിള്ളയ്ക്ക് കുത്തേറ്റത്.
വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയായ ശശിധരനാണ് രാധാകൃഷ്ണപ്പിള്ളയെ കുത്തിയത്. ഇവര്‍ തമ്മില്‍ നേരത്തേ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ശിവരാത്രി നാളില്‍ കുതിരപ്പാലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കൊലപാതകത്തിന് ഈ സംഘര്‍ഷവുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.
മുഖ്യ പ്രതി ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ കൂട്ടുപ്രതിയായ ശശിധരന്റെ മകന്‍ ഉണ്ണിക്കായി പൊലീസ് അന്വോഷണമാരംഭിച്ചു. ആക്രമണത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണപിള്ളയുടെ ഭാര്യ പുഷ്പ ആശുപത്രിയില്‍ ചികിത്സയിലാണ്.