Responsive Ad Slot

Slider

കടയ്ക്കൽ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു | Kadakkal News

കടയ്ക്കൽ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു...

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ചിൽകിത്സ കാർഡുകൾ പുതുക്കി നൽകുന്നതിന്ചുവടെ പറയും പ്രകാരമുള്ള തീയതികളിൽ കോട്ടപ്പുറം ഗ്രാമ കേന്ദ്രം, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചിങ്ങേലി എന്നിവിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ , ആർ . എസ് ബിജു അറിയിച്ചു.

14 /05 /2019 -എളമ്പഴന്നൂർ , വെള്ളാർവട്ടം വാർഡുകൾ

15 /05 /2019 - കുറ്റിക്കാട് , വടക്കേവയൽ വാർഡുകൾ

16 /05 /2019 - ആൽത്തറമൂട് , തുമ്പോട് വാർഡുകൾ ( കോട്ടപ്പുറം ഗ്രാമ കേന്ദ്രം )


14 മുതൽ 16 വരെയുള്ള തീയതികളിൽ ക്യാമ്പ് പ്രവർത്തിക്കുന്ന കോട്ടപ്പുറം വാർഡിലെ ഗുണഭോക്താക്കൾക്ക് കാർഡ് പുതുക്കുന്നതിനുള്ള സൗകര്യം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ് .

17 /05 / 2019 ഇടത്തറ, പന്തളംമുക്ക് വാർഡുകൾ

18 /05 /2019 മുകുന്നേരി, പാലയ്ക്കൽ വാർഡുകൾ

19 / 05 / 2019 കരയ്ക്കാട് , ഗോവിന്ദമംഗലം വാർഡുകൾ

20 / 05 / 2019 മറ്റിടംപാറ, പുല്ലുപന വാർഡുകൾ

22 / 05 / 2019 - കടയ്ക്കൽ ടൗൺ വാർഡ് ( ഗവ: എച്ച് . എസ് .എസ്.ചിങ്ങേലി )


17 മുതൽ 22 വരെയുള്ള തീയതികളിൽ ക്യാമ്പ് പ്രവർത്തിക്കുന്ന ചിങ്ങേലി വാർഡിലെ ഗുണഭോക്താക്കൾക്ക് കാർഡ് പുതുക്കുന്നതിനുള്ള സൗകര്യം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്. ഒരു വീട്ടിൽ നിന്ന് ഒരു അംഗം മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. ഗുണഭോക്താക്കൾക്ക് പഴയ ചികിത്സ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ, റേഷൻ കാർഡ്, അൻപത് രൂപ ഫീസ് എന്നിവ സഹിതം മേൽ പറഞ്ഞിട്ടുള്ള തീയതികളിൽ എത്തി ചേരേണ്ടതാണ് .
disqus,
© all rights reserved
made with Kadakkalnews.com