Responsive Ad Slot

Slider

മകന് ടാക്സി കാർ : റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ നിന്നു മാറ്റി

മകന് ടാക്സി കാർ : റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ നിന്നു മാറ്റി
കടയ്ക്കൽ : മകന് കാറുണ്ട് ടാക്സിയാണ്. മറ്റൊരു വീട്ടിൽ താമസം. പക്ഷെ മകന്റെ പേരു പറഞ്ഞു കിടപ്പു രോഗിയെ പോലെ് കഴിയുന്ന വീട്ടമ്മയുട റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ നിന്നു മാറ്റി.



മുകുന്നേരി പാലയ്ക്കൽ രാജേന്ദ്രവിലാസത്തിൽ സരോജിനിയമായാണ് സിവിൽ സപ്ലസിന്റെ ഇരുട്ടടി. മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ആരുടെയും സംരക്ഷണം ലഭിക്കുന്നില്ലെങ്കിത് വയാജന സംരക്ഷണ നിയമ പ്രകാരം കേസ് കൊടുക്കാനായിരുന്നു സിവിൽ സപ്ലേ ഓഫിസർ വിവരാവകാശ നിയമ പ്രകാരം മറുപടി നൽകിയതെന്നും സരോജിനിയമ്മയുടെ മകൻ രാജേന്ദ്രൻ പറയുന്നു.

നേരത്തെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിരുന്നു സരോജനിയമ്മ. കുടുംബവുമായി മറ്റൊരു സ്ഥലത്ത് താമസമായപ്പോൾ രേഷൻ കാർഡിൽ നിന്നു മകൻ ഒഴിവാക്കപ്പെട്ടു. മുൻഗണനാ ലിസ്റ്റിൽ നിന്നു മാറിയത് പുന:പരിശോധിക്കണ മെന്നു സരോജിനിയമ്മ മകൻവഴി പരാതി നൽകി. നിലവിൽ മുൻഗണനാ ലിറ്റിൽ നിന്നു മാറിയ റേഷൻകാർഡ് മാറ്റാൻ നിലവിലുള്ള സോഫ്റ്റ് വെയർ റാങ്കിങ് സമ്പ്ദായം വഴി ബദ്ധിമുട്ട് ആണെന്നായിരുന്നു ഉദ്യാഗസ്ഥരുടെ മറുപടി

പൊതു വിഭാഗത്തിലേയ്ക്ക് മാറ്റിയ ശേഷവും സരോജിനിയമ്മ യ്ക്ക് മുൻഗണനാ ലിസ്റ്റ് പ്രകാരം റേഷൻ കടയിൽ നിന്നു സാധനം ലഭിച്ചിരുന്നു. പിന്നീടാണ് മാറിയത്. കാർ ടാക്സിയായി ഓടുന്ന തിനാൽ മുൻഗണനാ ലിസ്റ്റിൽ നിന്നു ഒഴിവാകാൻ കാരണമല്ലന്നു രാജേന്ദ്രൻ പറയുന്നു.

വിവരാവകാശ നിയമപ്രകാരം ജില്ലാ സപ്ലേ ഓഫിസർ നൽകിയ മറുപടിയിൽ ടാക്സി വാഹനം ഉണ്ടായാലും മുൻഗണനാ പട്ടിക യിൽ പരിഗണിക്കാം എന്ന മറുപടി ലഭിച്ചിരുന്നു. രോഗത്താൽ വീർപ്പു മുട്ടുന്ന സരോജിനിയ ഭർത്താവ് നാരായണ പിള്ള എന്നിവരെ സിവിൽ സപ്ലെസ് വട്ടം കറക്കുകയാണ്. വിവരാവകാശം ചോദിച്ചതിന്റെ പേരിൽ ഉദ്യാഗസ്ഥർ പ്രതികരനടപടി നടത്തുകയാണെന്നും പരാതിയുണ്ട്.


Source: മനോരമ
disqus,
© all rights reserved
made with Kadakkalnews.com