കടയ്ക്കൽ: ലോഡിങിനിടെയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട തുടയന്നൂര്‍ കുതിരപ്പാലത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടാം പ്രതി ഉണ്ണിക്ക്യഷ്ണൻ ( 32 ) പൊലീസിൽ കീഴടങ്ങി. ഇന്നലെ വൈകിട്ട് 7ന് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉണ്ണിക്കുഷനെ കടയ്ക്കൽ സിഐ തൻസിം അറസ്റ്റ് ചെയ്തു.
ഉണ്ണിക്കഷ്ണന്റെ പിതാവ് മുഖ്യ പ്രതി ശശിധരൻപിള്ളയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ റിമാൻഡിലാണ്.
ഞായർ രാത്രി 7നാണ് രാധാകൃഷ്ണപിള്ള കുത്തേറ്റു മരിച്ചത്. ഗതാഗത തടസ്സം സൃഷിച്ചു റോഡിൽ കാർ പാർക്ക് ചെയ്ത മദ്യപിചതിനെ രാധാകൃഷ്ണ പിള്ള ചോദ്യം ചെയ്തതു സംബന്ധിച്ചുള്ള തർക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയത്. പ്രതി ഉണ്ണിക്ക്യഷ്ണൻ അടുത്തിടെയാണ് വിദേശത്ത് നിന്നു നാട്ടിൽ എത്തിയത്, ഉണ്ണികൃഷ്ണനെ തെളിവെടുപ്പിനു ശേഷം ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.