Responsive Ad Slot

Slider

ഭക്ഷ്യവിഷബാധ കൊല്ലം കടയ്ക്കലിലാണ് സംഭവം













കൊല്ലം: കടയ്ക്കലിൽ വിവാഹ സദ്യ കഴിച്ച ഇരുന്നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച കടയ്ക്കൽ ആറ്റുപുറത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കടയ്ക്കൽ ആറ്റുപുറത്തെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് വീടുകളിലെത്തിയ ശേഷമാണ് എല്ലാവർക്കും ഛർദ്ദി അനുഭവപ്പെട്ടത്. കുടിവെള്ളത്തിൽ നിന്നോ ഐസ്ക്രീമിൽ നിന്നോ ആവാം ഭക്ഷ്യവിഷബാധ എന്നാണ് നിഗമനം.

ആരോഗ്യവകുപ്പിന്റെ ശുചിത്വ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഓഡിറ്റോറിയം പ്രവർത്തിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. സിനിമ തിയറ്ററിനുള്ള സാനിറ്റേഷൻ സർട്ടിഫിക്കറ്റിന്റെ മറവിലാണ് ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരങ്ങൾ നടത്തുന്നതെന്നും ആരോഗ്യവകുപ്പു പറയുന്നു. 200 ലധികം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളുമാണ് ചികിത്സതേടി എത്തുന്നവരിൽ അധികവും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com