കടയ്ക്കൽ: ലോക മാതൃദിനത്തോടനുബന്ധിച്ച് കിളിമരത്ത് ശിവ പാർവതീക്ഷേത്രത്തിൽ ഞായറാഴ്ച മാതൃപൂജ നടക്കും . അമ്മയെ ദേവിയായി സങ്കൽപ്പിച്ച് മക്കൾ നടത്തുന്ന പൂജയാണിത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അമ്മമാരും മക്കളും വൈകീട്ട് അഞ്ചിന് മുമ്പായി ക്ഷേത്രത്തിൽ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു .