ബഹളത്തിനിടയില്‍ തടയാനെത്തിയ ഭാര്യ പുഷ്പ(45)യ്ക്ക് കൈയില്‍ കുത്തേറ്റു.
വയറില്‍ കുത്തേറ്റ രാധാകൃഷ്ണപിള്ളയെ വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏറെ കഴിഞ്ഞാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
സാരമായി പരിക്കേറ്റ പുഷ്പയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ബിജെപി, ആര്‍എസ്‌എസ് സജീവ പ്രവര്‍ത്തകനായിരുന്നു രാധാകൃഷ്ണപിള്ള. കഴിഞ്ഞ ശിവരാത്രിനാളില്‍ കുതിരപ്പാലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേഖലയില്‍ ഏറെനാള്‍ സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുള്ളതായും പോലിസ് സംശയിക്കുന്നു. വിദ്യാര്‍ഥികളായ കണ്ണന്‍, പൊന്നു എന്നിവരാണ് രാധാകൃഷ്ണ പിള്ളയുടെ മക്കള്‍. സംഭവത്തില്‍ പോലിസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു.