സംഭവസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാനെത്തിയവര്‍ ഇടപെട്ട് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി . വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ സുമീഷിനൊപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
പത്തുവര്‍ഷമായി കടയ്ക്കല്‍ വൈദ്യുതി ഓഫീസിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്നയാളാണ് സുമീഷ്. പുതിയ ടെന്‍ഡര്‍ നടപടിപ്രകാരം കരാര്‍ നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്ന് ജീവനക്കാര്‍ പറയുന്നു.