കൊല്ലം: കൊല്ലം മണ്ഡലത്തിലും സി.പി.എം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. കടയ്ക്കല്‍, കുമിള്‍ എന്നീ പഞ്ചായത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നണ് ആരോപണം. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കി.
അഞ്ച് കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് ദിവസം തന്നെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ സ്ഥലങ്ങളില്‍ കള്ളവോട്ട് നടന്നെന്ന് യു.ഡി.എഫ് പരാതി നല്‍കിയത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ ക്യാമറാസ്ഥാപിക്കണമെന്ന ആവശ്യം നടപ്പായില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു.