Responsive Ad Slot

Slider

കൊല്ലം കടയ്ക്കൽനെ ഞെട്ടിച്ചു വീണ്ടും കൊലപാതകം ; എഴുപതുകാരനെ വീട്ടിനുള്ളിൽ കയറി കുത്തികൊലപ്പെടുത്ത



കൊല്ലം : കടയ്ക്കൽ എഴുപതുകാരനെ കുത്തിക്കൊലപ്പെടുത്തി . ചിതറ മഹാദേവർ കുന്നിൽ ബഷീർ ( 70 ) ആണ് കൊല്ലപ്പെട്ടത് . ബഷീറിനെ കൊലപ്പെടുത്തിയ അയൽവാസിയായ ഷാജഹാനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . ഇരട്ടപ്പേര് വിളിച്ചു കളിയാക്കിയതിനെ തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവന്നു നാട്ടുകാർ പറഞ്ഞു ഒമ്പത് കുത്തുകളാണ്‌ ബഷീറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇന്നുച്ചയോടെയായിരുന്നു സംഭവം . മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾക്കുമുമ്പാണ് കടക്കലിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ കയറി കൊട്ടേഷൻ സംഘം കുത്തിയും അടിച്ചും കൊന്നത് . അതിന്റെ ആഘാതത്തിൽ നാട് മോചിതമാകുമുമ്പ് തന്നെ കടയ്ക്കലിനെ ഞെട്ടിച്ച് ഒരു കൊലപാതകവും കൂടി നടന്നിരിക്കുന്നത്
disqus,
© all rights reserved
made with Kadakkalnews.com