Responsive Ad Slot

GENERAL

course, district, education, history

JOB & REAL ESTATE

job, Real-estate

ചിതറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ചിതറ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ കുറക്കോട് പ്ലാവറ ബ്ലോക്ക് നമ്പർ 244 ൽ രാജേഷ് (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൽ. ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ് തുളസി, മാതാവ് ബേബി.

അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർത്ഥി ആറ്റിൽ വീണു മരിച്ചു

അഞ്ചൽ: അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിതറ ഗവ. സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഒഴിവുകൾ; ഇൻ്റർവ്യൂ 23ന്

ചിതറ: ചിതറ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നിലവിലുള്ള ഹൈസ്കൂൾ വിഭാഗം, സംസ്കൃതം -1 മാത്തമറ്റിക്സ് 1. യു. പി വിഭാഗം ജൂനിയർ ഹിന്ദി -1 ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ- 2, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 23/05/2025 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അടിസ്ഥാന യോഗ്യത, ഉയർന്ന യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റകൾ സഹിതം ഹാജരാകേണ്ടതാണ്.

ചിതറയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ അഞ്ച് പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ചിതറ: ചിതറ തുമ്പമൺതൊടി കാരറ കുന്നിൽ കളിയിലിൽ വീട്ടിൽ സുജിൻ 29 നെ കുത്തി കൊലപ്പെടുത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ശേഷം ഒളിവിൽ പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. മുൻ വൈരാഖ്യത്തെ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി സുജിനെയും സുഹൃത്തിനേയും കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സുജിനെയും സുഹൃത്ത് അനന്തുവിനെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും സുജിൻ മരണപ്പെടുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് ചിതറ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

കുമ്മിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുമ്മിൾ: കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം.നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു. CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ കമ്മിറ്റി അംഗം എസ്.സുനേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ.രാജേഷ് നന്ദി രേഖപ്പെടുത്തി.

പാഠപുസ്തകത്തിൽ ചിത്രം വരച്ച മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു

കടയ്ക്കൽ: കേരള സർക്കാരിന്റെ പുതിയ പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലായിരുന്നു അനുമോദനചടങ്ങ്.പുതിയ മലയാളം പാഠാവലിയിലെ 'കഥകളി തിമോഹനം' (എഴുത്തച്ചൻ), 'മണ്ണും മനുഷ്യനും' (ടി. പത്മനാഭൻ) എന്നീ പാഠങ്ങളിൽയും അടിസ്ഥാനം പാഠാവലിയിൽ 'ഏകോദരസോദരർ' എന്ന യൂണിറ്റിലുമാണ് മാളവികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് വഴി പാഠങ്ങൾ അഭ്യസിച്ച മാളവിക, എട്ടാം ക്ലാസ് പാഠാവലിയിലുളള പി.സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന അനുഭവക്കുറിപ്പിലെ കഥാപാത്രത്തിനായുള്ള ചിത്രരചനയിലൂടെ മുൻപ് എഴുത്തുകാരന്റെ പ്രശംസ നേടിയിരുന്നു. മുന്‍പ് കടയ്ക്കൽ ഗവ. യുപി സ്കൂളിൽ പഠിച്ച മാളവിക ഇപ്പോൾ കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണു. മാതാപിതാക്കൾ: ഷാജു കടയ്ക്കൽ (അധ്യാപകൻ, മജീഷ്യൻ), കെ.വി. അനിത (അധ്യാപിക, കൊല്ലായിൽ എസ്.എൻ യു.പി. സ്‌കൂൾ).

കടയ്ക്കൽ ഇരട്ടക്കുളത്ത് ക്രഷർ യുണിറ്റിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

കടയ്ക്കൽ: കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.രണ്ട് എസ് സി കോളനികൾ അടക്കം 100 കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് ക്രഷർ യുണിറ്റ് നടത്താനുള്ള നീക്കം നടക്കുന്നത്. പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തിനെ തന്നെ ദോഷമായി ബാധിക്കുകയും, പാരിസ്ഥിതിപ്രശ്നങ്ങൾക്കും കാരണമായിത്തീരാവുന്ന ഇതിൽ നിന്നും പിൻന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ CPI(M) കടയ്ക്കൽ എൽ സി സെക്രട്ടറി എൻ ആർ അനിൽ, ഏരിയ സെന്റർ അംഗം അഡ്വ:റ്റി.എസ് പ്രഫുല്ലഘോഷ് എന്നിവർ ആവശ്യപ്പെട്ടു.

15-05-2025 വൈകുന്നേരം ഇരട്ടക്കുളം ജംഗ്ഷനിൽ നടന്ന യോഗം സി പി ഐ (എം) കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി അധ്യക്ഷത വഹിച്ചു. എൽ സി മെമ്പർ എസ് വികാസ് സ്വാഗതം പറഞ്ഞു, CPI(M) ഏരിയ സെന്റർ അംഗം അഡ്വ റ്റി എസ് പ്രഫുല്ലഘോഷ് സംസാരിച്ചു.അതി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

ജനവാസ മേഖലയിൽ പന്നി ഫാം; പ്രതിഷേധവുമായി പ്രദേശവാസികൾ

ചിത്രം: ഫാം തുടങ്ങാൻ കുന്ന് ഇടിച്ചു നിരത്തിയ നിലയിൽ
ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്ലവറയിലെ കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന പന്നി ഫാമിന്റെ ആരംഭ ഘട്ടമായി കുന്നിടിച്ചു നിരപ്പാക്കിയ നിലയിലാണ്. പന്നി ഫാം മിന് ആവിശമായി ഇതിൽ ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ.

പ്രദേശത്ത് ഉള്ളവർ എത്തി ദിവസങ്ങൾക്ക് മുന്നേ മണ്ണിടിപ്പ് തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പണി ആരംഭിച്ചതിനെ തുടർന്ന് വീണ്ടും പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഈ പ്രദേശത്തേ അടുത്ത വാർഡായ കിളിത്തട്ട് ഭാഗങ്ങളിൽ പാറ ക്വാറികൾ വന്നതിന് നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിരുന്നു. എന്നാൽ പാറ ക്വാറികളുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രദേശ വാസികൾക്ക് പല വിധ അസുഖങ്ങൾക്ക് ഇരയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൽ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാമിന് തുടക്കം.

കുന്നിൻ മുകളിന് താഴ് ഭാഗത്ത് കൂടി ഒഴുകുന്ന നീരുറവകളെയും കുടിവെള്ള ശ്രോതസ്സുളേയും ഈ ഫാം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധവും രോഗ വ്യാപനവും ഉണ്ടാകുമെന്നാണ് ജനങ്ങൾക്ക് ആശങ്ക. വാർഡിലെ ജനപ്രതിനിധി ഉൾപ്പെടെ ഫാമിനെതിരെ നിലകൊള്ളുമ്പോഴും നാട്ടിലെ ചിലർ ഫാം മിന് അനുകൂല നിലപാടിൽ ആണ്.

പ്രദേശത്തെ പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വരാൻ പോകുന്ന ഫാം കൂടുതലായും ബാധിക്കുന്നത് തൊട്ടടുത്ത എസ്. സി കുടുംബങ്ങളെയാണ്. ക്യാൻസർ ബാധിച്ചു നാവ് നീക്കം ചെയ്ത വയോധിക ഉൾപ്പെടെ താമസിച്ചു വരുന്ന ഇവിടെ കുഞ്ഞുങ്ങളും പ്രായമുള്ളവരും മുഴുവൻ ആശങ്കകൾ ഉയർത്തുകയാണ്.

ഒരു കാരണവശാലും ഫാം തുടങ്ങാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടും കണ്ടിട്ടില്ലെന്ന നിലയിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ പ്രതിഷേധത്തെ മറി കടന്ന് ഫാം തുറക്കാനുള്ള ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ അറിയിച്ചു.

അമിത വേഗതയിൽ എത്തിയ കാർ കാൽനട യാത്ര കാരനെ ഇടിച്ചിട്ടു; ഡ്രൈവർ പിടിയിൽ

നിലമേൽ: അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഗോപാലനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തെ തുടർന് നിർത്താത പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് ചടയമംഗലം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നുയെന്ന് നാട്ടുകാർ പറയുന്നു.

ചിതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് നിന്ന് കണ്ടെത്തി

ചിതറ: ചിതറയിൽ നിന്നും വീടുവിട്ട് ഇറങ്ങിയ കുട്ടിയെ രണ്ടു ദിവസത്തെ അന്വേഷണങ്ങൾക്ക് ശേഷം എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്ന് കണ്ടെത്തി. ചിതറ പോലീസ് നടത്തിയ ശക്തമായ സി.സി.ടി.വി പരിശോധനകൾ ശക്തമായി നടന്നു. ഈ അന്വേഷണത്തിൽ ഫോർട്ട് കൊച്ചി കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം നിർണായകമായി. കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ച, തുടർ നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിനു കൈമാറും.

കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ പഠന സഹായ ഉപകരണങ്ങൾ നൽകി

കടയ്ക്കൽ: മാനവികതയുടെ ഉദാത്ത മാതൃകയായി മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ, കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങളും, ശാരീരിക സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ലാപ്‌ടോപ്പുകൾ, വാക്കറുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്‌തു.

2025 ഡിസംബർ 13-ന്, കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ്, ഉപകരണങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്തു.

മീനു എ.എസിനെ സoസ്കാര സാഹിതി കുമ്മിൾ മണ്ഡലം കമ്മിറ്റി ആദരിച്ചു

കുമ്മിൾ: ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിന് സംസ്ഥാന സർക്കാരിന്റെ 2024 ലെ സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് നേടിയ കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ ശ്രീമതി മീനുവിന് സംസ്കാര സാഹിതി കുമ്മിൾ മണ്ഡലം കമ്മിറ്റി സ്നേഹാദരം പ്രകടിപ്പിച്ചു.

ആദരച്ചടങ്ങിൽ, സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ആർ.സി അജീഷ്, കുമ്മിൾ പഞ്ചായത്ത് മെമ്പർ ബി.എച്ച്. നിഫാൽ, ചടയമംഗലം മണ്ഡലം കൺവീനർ ജെനിമോൻ കാരിച്ചിറ, മണ്ഡലം വൈസ് ചെയർമാൻ കുമ്മിൽ മുനീർ, മണ്ഡലം ചെയർമാൻ നാസിമുദീൻ എന്നിവർ പങ്കെടുത്തു.
© all rights reserved
made with Kadakkalnews.com